ഒമാനില്‍ കൊറോണ ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയും നഴ്സുമായ ബ്ലെസിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും. കൊറോണ മൂലം ഒമാനിൽ മരണപ്പെടുന്ന ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തകയാണ് ബ്ലെസി. മസ്കത്ത് ഇന്ത്യന്‍ എംബസിയും ബ്ലസിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.പത്തനംതിട്ട സ്വദേശിനി ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി ചൊവ്വാഴ്ചയാണ് റോയല്‍ ആശുപത്രിയില്‍ മരിച്ചത്.സിനാവ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.ഒരുമാസത്തോളം മുമ്പാണ് രോഗബാധിതയാകുന്നത്.
Comments