ന്യൂഡല്‍ഹി: ജപ്പാനില്‍ പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രി യോഷിഹിതോ സുഗയ്ക്ക് നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ജപ്പാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാനും പുതിയ ഉയരങ്ങളിലെത്തിക്കാനും സുഗയ്ക്ക് കഴിയട്ടേയെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
Heartiest congratulations to Excellency Yoshihide Suga on the appointment as Prime Minister of Japan @kantei. I look forward to jointly taking our Special Strategic and Global Partnership to new heights. @sugawitter
— Narendra Modi (@narendramodi) September 16, 2020
ജപ്പാന്റെ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രധാനമന്ത്രി യൂഷിഹിതോ സുഗയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യയും ജപ്പാനും നിലവില്‍ കൈകോര്‍ത്തിരിക്കുന്ന തന്ത്രപരമായ മേഖലയിലേയും ആഗോളതലത്തിലേയും പുതിയ ഉയരങ്ങള്‍ താണ്ടാനാകട്ടെ’ പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
ദീര്‍ഘകാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ കഴിഞ്ഞ ദിവസം അനാരോഗ്യം കാരണമാണ് ഔദ്യോഗിക പദവി ഒഴിയാന്‍ തീരുമാനിച്ചത്. 2007 മുതല്‍ മൂന്ന് ഭരണ കാലാവധിയാണ് ഷിന്‍സോ ആബെ ജപ്പാനെ നയിച്ചത്.
Comments