തിരുവനന്തപുരം: വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രോഗ ലക്ഷണമില്ലാത്ത കൊറോണ രോഗികള്‍ക്ക് ജോലി ചെയ്യാമെന്നാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജോലിയും താമസവും മറ്റുള്ളവര്‍ക്കൊപ്പം ആകരുതെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന് സമാനമായ താമസ സൗകര്യം ഒരുക്കണം. ഇളവ് വിദഗ്ധ ആവശ്യ മേഖലയിലെ തൊഴിലാളികള്ക്കെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കൊറോണ വൈറസ് ബാധിച്ചവര്‍ ക്വാറന്റെയ്നില്‍ കഴിയണമെന്ന വ്യവസ്ഥ രാജ്യത്തൊട്ടാകെ പാലിക്കപ്പെടുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരമൊരു വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ ഭാഷാ തൊഴിലാളികളെ കൊണ്ടു വരുന്ന കരാറുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് ആരോപണം ഉയരുന്നത്.
Comments