തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊറോണ രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി മന്ത്രി സഭ. കൊറോണ രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിനാണ് അംഗീകാരം നല്‍കിയത്. പഞ്ചായത്ത്രാജ്, മുന്‍സിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തി കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.
നിശ്ചിത ദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിന് ശേഷം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മണി മുതല്‍ 9 മണി വരെയാക്കി ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്സി വോട്ടോ നടപ്പാക്കണമെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നത്. പ്രോക്സി വോട്ടിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്ന സഹാചര്യത്തിലാണ് തപാല്‍ വോട്ട് മതിയെന്ന നിലപാടിലേക്ക് സര്‍ക്കാരെത്തിയത്.
Comments