തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്നാ സുരേഷിന് അടുത്ത ബന്ധമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ സ്വപ്നാ സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ പോയി കല്യാണ സമ്മാനമായി ഫര്‍ണ്ണിച്ചറുകള്‍ വാങ്ങി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ദിവസവും തലേ ദിവസവുമുള്ള ക്ലിഫ് ഹൗസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് നികൃഷ്ടമായ പ്രയോഗമാണെന്നും മറ്റുള്ളവരെ മനോരോഗിയെന്ന് പറയുന്ന മുഖ്യമന്ത്രി മനോരോഗിയായ ഏകാധിപതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മാനസിക നില തകരാറിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തലയില്‍ നെല്ലിക്കാത്തളം വെയ്ക്കണം. മനോനില തകര്‍ന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതത്തെയും ഖുറാനെയും പരിചയാക്കി രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. പച്ചയായ വര്‍ഗീയ വാദിയാണ് ജലീല്‍. സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്ന് പരിശുദ്ധ ഖുറാനില്‍ തൊട്ട് സത്യം ചെയ്യാന്‍ ജലീല്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ജലീലിനെ ഭയക്കുന്നത് എന്തിനാണ്. തീവ്രവാദ സംഘടനയുമായി പാര്‍ട്ടിയെ അടുപ്പിക്കുന്ന പാലമാണ് ജലീലെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
Comments