തിരുവനന്തപുരം: സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. വയലിനിസ്റ്റ് ബാലഭാസകറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നാളെയാണ് ചോദ്യം ചെയ്യലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ബാലഭാസ്കറിന്റെ മരണത്തില്‍ നാലു പേര് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസക്കകറിന്റെ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന് കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചത്. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ ഫോറന്സിംക് ലാബിലെ വിദഗ്ധ സംഘമാണ് നുണ പരിശോധന നടത്തുക.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ നുണപരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ബാലഭാസ്കറും മകളും മരണപ്പെടുകയും ഭാര്യ ലക്ഷ്മിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments