തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച തുക തിരികെ നല്‍കും. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത ശമ്പളം പിഎഫില്‍ നിക്ഷേപിക്കാനാണ് തീരുമാനം. ഒന്‍പത് ശതമാനം പലിശയോടെയായിരിക്കും പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഏപ്രില്‍ മാസത്തിന് ശേഷം മാത്രമെ പിഎഫില്‍ നിക്ഷേപിക്കുന്ന തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്‍വലിക്കാന്‍ കഴിയൂ. ആറു ദിവസത്തെ ശമ്പളം വീതം അറു മാസം പിടിച്ച് മൊത്തം ഒരു മാസത്തെ ശമ്പളമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ പിടിച്ചത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തായിരുന്നു തീരുമാനം.
അതേസമയം 20 വര്‍ഷം വരെ ഉണ്ടായിരുന്ന ശൂന്യ വേതന അവധി അഞ്ചു കൊല്ലമാക്കി ചുരുക്കാനും മന്തിര സഭ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അവധിയില്‍ തുടരുന്നവര്‍ക്ക് സര്‍വ്വീസിലേക്ക് തിരിച്ചെത്താന്‍ സാവകാശം നല്കി കൊണ്ടാകും ഇത് നടപ്പിലാക്കുക.
Comments