തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾക്ക് പ്രത്യേക ദർശന സൗകര്യം അനുവദിച്ചു. ഗുരുവായൂർ മുനിസിപ്പൽ പരിധിയിലെ താമസക്കാർ, ദേവസ്വം ജീവനക്കാർ, 70 വയസ്സിനുള്ളിലുള്ള ദേവസ്വം പെൻഷൻകാർ, ക്ഷേത്രം പാരമ്പര്യ പ്രവർത്തിക്കാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കാണ് ദർശന സൗകര്യം ഒരുക്കുന്നത്.
നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് രാവിലെ 4.30 മുതൽ 8.30 വരെയാണ് ദർശന സൗകര്യം ഏർപ്പെടുത്തിയത്. നിലവിൽ ദിവസവും 1000 പേർക്ക് വീതം ഓൺലൈൻ ബുക്കിങ്ങിലൂടെ ദർശനം അനുവദിക്കുന്നുണ്ട്.
Comments