തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പിണറായി സർക്കാറിലെ മറ്റൊരു മന്ത്രിയുടെ പേരും പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ പങ്കുവെച്ചതോടെ വിഷയം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയാവുകയാണ്. ആരോപണം ശക്തമായതോടെ മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെയാണ് സമൂഹമാദ്ധ്യമം വിരൽചൂണ്ടുന്നത്. ട്രോളുകളായി മന്ത്രിയുടെ പേര് പലരും സൂചിപ്പിക്കുന്നുണ്ട്.
അഡ്വക്കറ്റ് ജയശങ്കർ ഉൾപ്പെടെ പലരും ഈ രീതിയിൽ കടകംപള്ളിയിലേക്ക് വിരൽചൂണ്ടി പരിഹാസവുമായി എത്തികഴിഞ്ഞു. ”സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ” എന്ന മലയാള സിനിമാ ഗാനത്തിന്റെ വരികളാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഒപ്പം മന്ത്രിയുടെ ഫോട്ടോയുമുണ്ട്.
സ്വപ്ന സുരേഷിന്റെ ഫോൺരേഖകളിൽ നിന്നാണ് രണ്ടാമത്തെ മന്ത്രിയിലേക്ക് ആരോപണം ഉയരുന്നത്. തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കൊറോണ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയെ ഇപ്പോൾ പുറത്തേക്ക് കാണാനില്ലെന്നായിരുന്നു കെ.സുരേന്ദ്രന്റെ വാക്കുകൾ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണം ഉന്നയിച്ചെങ്കിലും മന്ത്രിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. എനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്ക്കാലം പേരു പറയുന്നില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.
സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗസീമകൾ ഉമ്മവെക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ..
Posted by Advocate A Jayasankar on Wednesday, September 16, 2020
Comments