ന്യൂഡൽഹി: കേരള സർക്കാറിനെതിരെ ഡൽഹിയിലും ബിജെപി പ്രതിഷേധം.കേരള ഹൗസിന് മുൻപിൽ പിണറായി വിജയന്റെ കോലവുമായി ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനവുമായെത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കാൻ തയ്യാറെടുത്തതോടെയാണ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കിയത്.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീലും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബിജെപി പ്രവർത്തകർ ഡൽഹിയിലും മാർച്ച് സംഘടിപ്പിച്ചത്.
Comments