ഇത്തിഹാദ് എയർവേസിൽ അബുദാബിയിൽ ഇറങ്ങുന്ന 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവരുടെ കയ്യിൽ ക്വാറന്റീൻ ബാൻഡ് ധരിപ്പിക്കും.14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താണിത്. ഗുരുതര അസുഖബാധിതരെയും നയതന്ത്ര പാസ്പോർട്ട് ഉള്ളവരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും കൈക്കൊള്ളുമെന്ന് അവരിൽ നിന്നും ഉറപ്പുവാങ്ങും. അബുദാബിയിൽ വിമാനമിറങ്ങുന്ന എല്ലാ രാജ്യക്കാരും ഈ നടപടിക്രമങ്ങൾക്ക് വിധേയരാവണം. ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതുവരെ മെഡിക്കൽ ബാൻഡ് നിർബന്ധമായും ധരിക്കണം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇത്തിഹാദ് വ്യക്തമാക്കിയിട്ടില്ല. ബാൻഡ് പ്രത്യേക ആപ്പുമായി ബന്ധപ്പെടുത്തിയാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇത് ഉപയോഗിക്കുന്നവർ നിർദിഷ്ട കേന്ദ്ര പരിധിക്ക് പുറത്തു കടന്നാൽ ആപ്പിലൂടെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് സന്ദേശം ലഭിക്കും.
Comments