കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 786 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 82,568 ആയി.93,000 ത്തോളം പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് 786 പുതിയ കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 83 ത്തിലേറെ ലക്ഷം പേർക്ക് രോഗപരിശോധന നടത്തിതായി അധികൃതർ പറഞ്ഞു. 661 പേർ കോറോണയിൽ നിന്ന് മുക്തരായയി. രോഗമുക്തി നേടിയവരുടെ എണ്ണം 72,117 ആയി.ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.രാജ്യത്തെ ആകെ മരണ സംഖ്യ 402 ആണ്.നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 10,049. രാജ്യത്ത് കൊറോണ സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്നവർക്കെതിരെ അധികൃതരുടെ പരിശോധന തുടരുകയാണ്. ഇന്നലെ ദുബായിൽ 12 ബിസിനസ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 5 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും സാമ്പത്തിക വിഭാഗം അറിയിച്ചു. ജീവനക്കാർ മാസ്ക് ധരിക്കാത്തതും സാമൂഹിക അകലമടക്കമുള്ള നിയമങ്ങൾ പാലിക്കാത്തതുമാണ് ഇവർ ചെയ്ത പ്രധാന കുറ്റം.വകുപ്പിലെ കമേഴ്സ്യൽ കോംപ്ലെയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക് ഷൻ വിഭാഗം ദുബായിൽ പരിശോധനകൾ ശക്തമായി തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
Comments