കുവൈറ്റ് സിറ്റി – നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ്, റിഗ്ഗായ് അക്ഷരജ്ഞാനം കൂട്ടുകാരുടെ നേതൃത്വത്തില്‍ വിര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിച്ചു. രാജേഷ്, മഞ്ജുഷരാജേഷ് എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. നവീൻ നായർ സ്വാഗതം അറിയിക്കുകയും, എന്‍.എസ്.എസ്.കുവൈറ്റ് പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി സജിത്ത് സി നായർ, ശശി ഗിരിമന്ദിരം എന്നിവർ ആശംസകൾ അറിയിച്ചു
. അവന്തിക സജീവ് പ്രാർത്ഥന ഗാനം ആലപിക്കുകയും അവതാരിക അക്ഷിത രാജേഷ് രംഗപൂജ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ എതിരേൽക്കുകയും തുടർന്ന് അമ്മമാരുടെ തിരുവാതിരയും നടന്നു. ഓണാഘോഷത്തെയും അധ്യാപക ദിനത്തേയും പറ്റി കുട്ടികളായ ഹരിഗോവിന്ദ് സജിത്തും അദ്വൈത് സജീവും പ്രസംഗിച്ചു.
തുടർന്ന് പാഠ്യപദ്ധതിയുടെ ഭാഗമായ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങൾ നടന്നു. സംഘഗാനം വഞ്ചിപ്പാട്ട് വിവിധയിനം നൃത്തങ്ങൾ കൊച്ചു കൂട്ടുകാർ അവതരിപ്പിച്ച ഒന്നാനാം കൊച്ചുതുമ്പി എന്ന ഗാനവും ഓണസദ്യയെപ്പറ്റിയുള്ള ഗാനവും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. കുട്ടികളായ ഗൗരിപ്രസാദ്, ഗിരിഷപ്രസാദ്, ശിവരഞ്ജിനി സജിത്ത്, അർജുൻ സജീവ്, ആയുഷ് നവീൻ, അദ്വൈത് സജീവ്, നന്ദിത വിനോദ്, ദുർഗ വിനോദ്, എന്നിവർ നൃത്തം അവതരിപ്പിച്ചു.
ശിവശങ്കർ പറഞ്ഞ ഓണകഥ വളരെ നല്ല നിലവാരം പുലർത്തി. കുടുംബങ്ങൾക്കായി രസകരങ്ങളായ കളികളും അരങ്ങേറി. അക്ഷരജ്ഞാനം പദ്ധതിയുടെ കോഓർഡിനേറ്റർ സജീവ് മണിത്തൊടി നന്ദി അറിയിച്ചു.
Comments