ദോഹ: ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാനങ്ങളില്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുമായി ചേര്‍ന്ന് ഗവേഷണം നടത്താൻ ഖത്തർ ഫൗണ്ടേഷന്. ഖത്തർ-യുഎസ് സഹകരണം ശക്തമാക്കാൻ വാഷിങ്ടണില്‍ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണാ പത്രം ഒപ്പുവെച്ചത്. ഗവേഷകസംഘം മണൽകൂനകൾ, മഞ്ഞുപാളികൾ എന്നിവയ്ക്ക് അടിയില്‍ ജലത്തിന് വേണ്ടി പര്യവേക്ഷണം നടത്തും. ലോകത്ത് കൂടുതല്‍ ജലസ്രോതസ്സുകള്‍ കണ്ടെത്തുക എന്നതാണ് ഗവേഷണത്തിന്റെ മുഖ്യലക്ഷ്യം. “ഒട്ടേറെ ലോക രാജ്യങ്ങള്‍ വരൾച്ചയും കുടിവെള്ള ക്ഷാമവും നേരിടുകയാണ്. ഇതിനു പരിഹാരമാണ് തേടുന്നത്,” ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം തലവൻ ഡോ: മാർക് വെര്മിര്ഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു പുതിയ വിവരങ്ങൾ പഠനത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ മേഖലയിലെപ്രഥമ ഗവേഷണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പ് അണ്ടർ സെക്രട്ടറി മേരി റോയ്സ്, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം സാലിഹ് അൽ നുഐമി, ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അഹ്മദ് അലി ഹസ്ന എന്നിവരും ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു .
Comments