ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന് നേരെ സൈബര്‍ ആക്രമണം. ആക്രമണത്തില്‍ ഏജന്‍സിയിലെ തന്ത്രപ്രധാനമായ വിവരങ്ങള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഒരു ഇ മെയില്‍ ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ മെയില്‍ അറ്റാച്ച്മെന്റില് ക്ലിക്ക് ചെയ്തതോടെ സിസ്റ്റത്തില്‍ സംഭരിച്ച എല്ലാ ഡാറ്റയും ഇല്ലതായെന്നും ഉദ്യോഗസ്ഥന് പറയുന്നു. അതേസമയം സൈബര്‍ ആക്രമണം ബെംഗളൂരുവിലെ ഒരു ഐ.ടി.കമ്പനിയില്‍നിന്നാണ് ഉണ്ടായതെന്നാണ് വിവരം. എന്നാല്‍ പ്രോക്സി സെര്‍വറില്‍നിന്നാണ് മെയില്‍ അയച്ചതെന്ന് തുടര്‍ന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ ചില പ്രമുഖ വ്യക്തികളെയും സൈനിക ഉദ്യോഗസ്ഥരെയും മാദ്ധ്യമപ്രവര്‍ത്തകരെയും ചില ചൈനീസ് കമ്പനികള്‍ നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.
Comments