കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്റ് മേരീസ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുക്കാന്‍ ഉത്തരവ്. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്നാണ് കോട്ടയം സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
പൊതുസഭ വിളിച്ചു കൂട്ടി പുതിയ ഭരണ കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ച് പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്നാണ് യാക്കോബായ സഭ അറിയിച്ചിരിക്കുന്നത്.
Comments