തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച ദീപ നിശാന്തിന് ചുട്ടമറുപടിയുമായി സഹപ്രവര്‍ത്തക. കേരള വര്‍മ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ആതിരയാണ് ദീപ നിശാന്തിന്റെ രാഷ്ട്രീയ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആതിര നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി അനൗണ്‍സ് ചെയ്ത് തുടങ്ങിയതാണ് തന്റെ രാഷ്ട്രീയം. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു.സുഷമ സ്വരാജ്, നിര്‍മല സീതാരാമന് തുടങ്ങിയ കുലസ്ത്രീകള്‍ തന്നെയാണ് മാതൃകകള്‍. കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും അറിയാമെന്നും ആതിര വ്യക്തമാക്കി. ഫേസ്ബുക്കില്‍ കുറെ തള്ളി മറിച്ചു ലൈക് കൂട്ടുന്നതിനോടല്ല, പകരം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരോടും ‘മൗലിക’മായ കൃതികള്‍ എഴുതുന്നവരോടും തനിക്ക് ബഹുമാനമാണെന്നും ആതിര പറഞ്ഞു.
പിണറായിയുടെ കിരാതഭരണത്തിനെതിരെ വീട്ടമ്മമാര്‍ സമരമുഖത്ത് എന്നൊക്കെ പറഞ്ഞ് വന്ബൂസ്റ്റിംഗാണെന്നായിരുന്നു ദീപ നിശാന്തിന്റെ പരിഹാസം. ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിംഗില്ല. അദ്ധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം ‘ഭാരതസ്ത്രീകള്‍ തന് ഭാവശുദ്ധി’ പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണെന്നായിരുന്നു ദീപയുടെ വിമര്‍ശനം.
Comments