പട്ന: കൊറോണ രോഗികള്‍ക്കായി ബിഹാര്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ പ്രത്യേക ക്യൂ. ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കൊറോണ രോഗികള്‍ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കുകയും അതേസമയം രോഗവ്യാപനം തടയുകയും ചെയ്യുകയാണ് ലക്ഷ്യം. കൊറോണ രോഗികളുടെ പ്രത്യേക വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പോളിംഗ് ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിംഗ് ഏജന്റുമാര്‍ എന്നിവര്‍ രോഗ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കമ്മീഷന് അറിയിച്ചു.
കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവ് പരിധി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിയമ മന്ത്രാലയവുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Comments