സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച് സുതാര്യതയും സുസ്ഥിരതയും സർക്കാർ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കീഴിൽ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിർവഹണം നടത്തുക. 25 ശതമാനത്തിലധികം സർക്കാർ പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഇടപാടുകളുടെ സ്ഥിരതയാണ് ഇതുവഴി ഉറപ്പാക്കുക. സാമ്പത്തിക രംഗങ്ങളിൽ അബുദാബിയുടെ വിശ്വാസ്യത ഉയർത്തുക, ഇതുവഴി കൂടുതൽ നിക്ഷേപ വ്യവസായങ്ങൾക്ക് വഴി തുറക്കുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജനറൽ സെക്രട്ടേറിയറ്റ്, കോടതി, പോലീസ് എന്നിവയടക്കമുള്ള സംവിധാനങ്ങളുടെ നിരീക്ഷണത്തിലാണ് ഇത് പ്രവർത്തിക്കുക.
Comments