റിയാദ് : സൗദിയിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പുതുതായി സ്ഥിരീകരിച്ചത് 576 കേസുകൾ ആണ്. 31 മരണങ്ങളും
1145 രോഗമുക്തികളും പുതുതായി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് 328720 കൊറോണ വൈറസ് ബാധിതരും, 4430 മരണങ്ങളും, 308352 പേര് പൂർണ്ണമായും സുഖം പ്രാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി. പുതിയ കണക്കു പ്രകാരം രോഗമുക്തി നേടുന്നവരുടെ നിരക്ക് 93 ശതമാനത്തിൽ എത്തി
നിലവിൽ 15938 പേർ ചികിത്സയിൽ കഴിയുന്നതിൽ 1189 പേരുടെ നില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി
Comments