കൊച്ചി : പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെന്ന് എൻഐഎ. മൂർഷിദ് ഹസൻ, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസൻ എന്നിവരാണ് എറണാകുളത്തുനിന്ന് പിടിയിലായ ഭീകരർ. പെരുമ്പാവൂരിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവരിൽ നിന്നും ആയുധങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും പിടിച്ചെടുത്തതായാണ് വിവരം. പെൻ ഡ്രൈവുകൾ അടക്കമുള്ളവ പിടിച്ചെടുത്തവയിൽ പെടുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഇതിലാണ ഭീകരർ പിടിയിലാകുന്നത്.
Comments