ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 1,247 പേരാണ് മരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നു. ഇതുവരെ 53,08,015 പേര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 42,08,432 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 10,13,964 പേരാണ് ചികിത്സയിലുള്ളത്. 85,619 പേരാണ് രോഗം ബാധിച്ചു മരിച്ചത്.
Comments