തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്നത് വൈകും. ബാറുകള്‍ തുറക്കുന്നത് പെട്ടന്ന് വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ അനുയോജ്യമല്ലെന്ന് സര്‍ക്കാരിന്റെ വിലയിരുത്തലും കണക്കിലെടുത്താണ് തീരുമാനം.
കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരുമാനം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തും ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുമതി കൊടുക്കാന്‍ തീരുമാനിച്ചത്. എക്സൈസ് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടും ബാറുടമകളുടെ നീക്കത്തിന് പ്രേരണയായി. എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശയോടെ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
പ്രതിദിന കൊറോണ കണക്ക് നാലായിരം കടന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഈ സമയം ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ തകര്‍ക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതോടെ രാഷ്ട്രീയ അന്തരീക്ഷം സര്‍ക്കാരിന് അനൂകൂലമല്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബാറുകളില്‍ മദ്യം വിളമ്പുന്നത് സംബന്ധിച്ച് തീരുമാനം വൈകുന്നത്.
Comments