കോഴിക്കോട്: സംസ്ഥാനത്തെ നൂറുകണക്കിന പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ജാതി വിഭാഗം പൂരിപ്പിക്കുന്നതിലെ പിഴവാണ് പ്രവേശനം നിരസിക്കാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാര്‍ത്ഥികളുടെ അപേക്ഷയില്‍ 15 ഓളം ജാതി മത വിഭാഗങ്ങളായാണ് തരം തിരിച്ചത്. ഈ തരം തിരിവിനെ കുറിച്ച് പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ, കുടുംബങ്ങള്‍ക്കോ കൃത്യമായ അറിവുണ്ടായിരുന്നില്ല. ഇതോടെയാണ് അപേക്ഷകള്‍ നിരസിക്കപ്പെട്ടത് .
അതേസമയം അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ആദ്യഘട്ടത്തില്‍ ട്രയല്‍ അലോട്ട്മെന്റിന് സമയം അനുവദിച്ചിരുന്നെന്നാണ് ഇതു സംബന്ധിച്ച് ഹയര്‍ സെക്കണ്ടറി വകുപ്പ് നല്കുന്ന വിശദീകരണം. സോഫ്റ്റ് വെയറില്‍ ജാതി കോളം മാത്രം ഉള്‍പ്പെടുത്തി മറ്റു വിവരങ്ങള്‍ സ്വമേധയാ ജനറേറ്റ് ചെയ്തിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നു. മികച്ച മാര്‍ക്കുള്ള പല വിദ്യാര്‍ത്ഥികള്‍ക്കും ഇങ്ങനെ പ്രവേശനം കിട്ടാതെ പോയിട്ടുണ്ട്. ചിലര്‍ക്ക് സംവരണം കിട്ടിയില്ല. ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കുമ്പോഴാണ് ഇനി ഇവരെ പരിഗണിക്കുക.
Comments