ന്യൂഡല്‍ഹി: കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഒന്നാമതായി ഇന്ത്യ.കേന്ദ്ര ആരോഗ്യമന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയെ മറി കടന്നാണ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 78.64% മാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് മാസത്തില്‍ രോഗമുക്തരുടെ എണ്ണം 50,000 ആയിരുന്നെങ്കില്‍ സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 40 ലക്ഷം പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 1.6 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ പേര് ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 42ലക്ഷം പിന്നിട്ടു. ഇതുവരെ 42,08,432പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
Comments