കൊച്ചി : എറണാകുളത്തുനിന്ന് പിടിയിലായ അൽഖ്വായ്ദയുടെ പട്ടികയിൽ ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ ഹിന്ദു വേഷധാരികളായി എത്തി അക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ സംസ്ഥാനത്ത് തമ്പടിച്ചിരുന്ന മൂന്ന് ഭീകരരെയാണ് ഇന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിച്ചുവരികയാണ്.
ഇതിനിടയിൽ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ളവർ എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇപ്പോഴും കഴിയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേസുകളിൽ പെട്ട് നാടുവിട്ട് കേരളത്തിലെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. വിവിധ ഭാഷ തൊഴിലാളികൾ പ്രതികളാവുന്ന കേസുകൾ വർധിച്ചതോടെ കേന്ദ്ര ഇന്റലിജൻസും സംസ്ഥാന സർക്കാരിനെ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മതിയായ ജാഗ്രത പുലർത്താനോ നടപടി കൈക്കൊള്ളാനോ സർക്കാർ തയ്യാറായില്ല. ഇതിന്റെ പ്രതിഫലനം എന്ന നിലയിലാണ് ഭീകരർ കേരളം താവളമാക്കിയിട്ടുപോലും പോലീസ് അറിയാതിരുന്നത്.
Comments