കൊച്ചി: കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസില്‍ സര്‍വകലാശാല വി.സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രതികളായിരുന്നു.
പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ കുറ്റപത്രത്തില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ഇത് തെറ്റാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കോടതി നിര്‍ദ്ദേശിച്ച തുടര്‍ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസ് എഴുതിത്തള്ളുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു കേസാണ് നിലവില്‍ ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയിരിക്കുന്നത്.
Comments