പാലക്കാട്: മൃതദേഹം മാറി നല്കിയ സംഭവത്തില്‍ അട്ടപ്പാടി സ്വദേശിയായ യുവതിയുടെ ബന്ധുക്കളില്‍ നിന്ന് പരാതി ഇല്ലെന്ന് എഴുതിവാങ്ങിയതായി ആരോപണം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചികിത്സാവകാശ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് പരാതി നല്കി.
ജില്ലാ ആശുപത്രിയിലെ ക്വഷ്വാലിറ്റിയിലെ താല്‍ക്കാലിക ജിവനക്കാര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ച് സംഭവം ഒതുക്കിതീര്‍ക്കാനാണ് ശ്രമമെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടികവര്‍ഗ കമ്മീഷനും, ആരോഗ്യമന്ത്രിക്കും, ചികിത്സാവകാശ സംരക്ഷണ സമിതി പരാതി നല്കി.
രണ്ട് ദിവസം മുന്‍പാണ് കാല് വഴുതി വെള്ളത്തില്‍ വീണ് വള്ളി മരിച്ചത്. ഇവരുടെ മൃതദേഹമാണ് കൊറോണ പേസിറ്റീവായി മരിച്ച ജാനകി അമ്മയുടെ കുടുംബത്തിന് മാറി നല്‍കിയത്. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം അവര്‍ സംസ്കരിച്ചു.
വള്ളിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പോലീസ് എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ഗുരുതരമായ പിഴവാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടായതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് കേസ് ഒതുക്കി തീര്ക്കാമനുള്ള ശ്രമം നടക്കുന്നത്.
Comments