ന്യൂഡല്‍ഹി : ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. ചൈനീസ് വനിതയും ഇവരുടെ നേപ്പാളി പൗരനായ സഹായിയുമാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഫ്രീലാന്‍സ് മാദ്ധ്യമ പ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. നല്കുന്ന വിവരങ്ങള്‍ക്ക് രാജീവിന് പണം നല്‍കിയിരുന്നത് ഇവരാണ്. ഷെല്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നുമാണ് ഇവര്‍ക്ക് ഇതിനുള്ള പണം ലഭിച്ചിരുന്നത്.
ഡല്‍ഹി പിതാംപുര സ്വദേശിയായ രാജീവ് ശര്‍മ്മയെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനീസ് ഏജന്‍സികള്‍ക്ക് പ്രധാനപ്പെട്ട പ്രതിരോധ രേഖകളാണ് ഇയാള്‍ കൈമാറിയത്.
Comments