മനാമ: മത ഗ്രന്ഥത്തെ കളിയാക്കി ട്വീറ്റ് ചെയ്ത യുവതിയെ ബഹ്റൈന്‍ കോടതി റിമാന്‍ഡ് ചെയ്തു. ഇസ്ലാമിക വിശ്വാസത്തെയും മതഗ്രന്ഥമായ ഖുര്‍ആനെയും കളിയാക്കി യുവതി ട്വിറ്ററില്‍ പോസ്റ്റുകള്‍ ചെയ്തതായി തെളിഞ്ഞിട്ടുണ്ട് . രാജ്യത്തെ നിയമപ്രകാരം മതഗ്രന്ഥങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കുന്നതും വിദ്വേഷപരമായ പരമാര്‍ശം നടത്തുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണ്
പ്രതി നീരീശ്വരവാദപരമായ ആശയത്തില്‍ വിശ്വസിച്ചിരുന്നതായിട്ടാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. മതപരമായ ചിഹ്നങ്ങളെയും വിശുദ്ധമായി കാണുന്ന അടിസ്ഥാന വിശ്വാസങ്ങളെയും തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്തതായി വ്യക്തമായ സാഹചര്യത്തിലാണ് റിമാന്‍ഡ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുകയും മത സ്വാതത്ര്യം അനുവദിക്കുകയും ചെയ്യുന്ന രാജ്യമാണ് ബഹ്റൈൻ . ബഹ്റിനിലെ ഷോപ്പിൽ മാളിൽ വിൽക്കാൻ വച്ചിരുന്ന ഗണേശ വിഗ്രഹത്തെ തകർത്ത സ്വദേശി യുവതിയെ അറസ്റ്റ് ചെയ്യുകയും പ്രോസിക്യൂട്ട് ചെയ്തിരുന്നത് വലിയ വാർത്ത ആയിരുന്നു .
Comments