പാലക്കാട് : ജില്ലാ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്കിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ഒരു സ്ഥിരം ജീവനക്കാരന് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അഞ്ച് താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതായും സ്ഥിരം ജീവനക്കാരന് സസ്പെന്ഷന് നല്‍കിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആശുപത്രിയിലെ നഴ്സുമാര്‍ക്കും, അറ്റന്ഡര്മാര്ക്കുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ ഭാഗത്തു നിന്നും ഗുരുതര പിഴവാണ് ഉണ്ടായതെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കൊറോണ രോഗിയുടെ മൃതദേഹത്തിന് പകരമായി ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വനവാസി യുവതിയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു. സംസ്കാരം കഴിഞ്ഞ ശേഷമാണ് മൃതദേഹം മാറിപ്പോയ വിവരം ബന്ധുക്കള്‍ അറിഞ്ഞത്.
Comments