തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,664 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 498 കേസുകളുണ്ട്. ഇന്ന് 18 കൊറോണ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2,862 പേര് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. 37,488 പേരാണ് നിലവില്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും അധികം കൊറോണ രോഗികളുള്ളത്. 824 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന രേഖപ്പെടുത്തുന്ന ദിവസവും ഇന്ന് തന്നെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
Comments