ന്യൂഡല്‍ഹി: ഓക്സ്ഫെഡ് കൊറോണ പ്രതിരോധ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കും. പൂനൈയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് വാക്സിന്റെ മൂന്നാംഘട്ട ക്ലീനിക്കല്‍ പരീക്ഷണം ആരംഭിക്കുന്നത്. കോവിഷീല്‍ഡ് എന്നാണ് ഒക്സ്ഫെഡ് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന വാക്സിന് നല്‍കിയിരിക്കുന്ന പേര്.
വാക്സിന്റെ മൂന്നംഘട്ട പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. 150 മുതല്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന് ഡോസ് നല്‍കുമെന്നും സൂസണ്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒക്സ്ഫെഡ് സര്‍വകലാശാലയുടെ കോവിഷീല്‍ഡ് രണ്ടാംഘട്ട വാക്സിന് പരീക്ഷണം നടത്തിയ യുവതിക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് രണ്ടാംഘട്ട പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.പിന്നീട് സെപ്റ്റംബര്‍ 15 ഓടെയാണ് ഡിസിജിഐ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് പരീക്ഷണം പുനരാരംഭിക്കാനുള്ള അനുമതി നല്‍കിയത്.
Comments