തിരുവനന്തപുരം: അടൂർ എം എൽ എ ചിറ്റയം ഗോപകുമാറിന് കൊറോണ സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ കുടുംബാംഗങ്ങൾക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമാണ് കൊറോണ പോസിറ്റീവായത്. കുടുംബാംഗങ്ങൾക്ക് പുറമെ എം എൽ എയുടെ പി എയ്ക്കും ഡ്രൈവർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
Comments