തൃശൂർ: തൃശൂരിൽ യുവമോർച്ച പ്രതിഷേധ മാർച്ചിനു നേരെ പോലീസ് അതിക്രമം . ലാത്തി ചാർജിൽ യുവമോർച്ച ജില്ലാ അധ്യക്ഷൻ സബീഷ് മരുതയൂരിനടക്കം നിരവധി പേർക്ക് പരിക്കേറ്റു . പോലീസിനെ ഭയന്ന് പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രക്ഷോഭം കടുപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി .
ജില്ലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ പോലീസ് അക്രമത്തിലൂടെ നേരിടുകയാണെന്നും പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ അനീഷ് കുമാർ പറഞ്ഞു . നിരന്തരമായ പോലീസ് അതിക്രമത്തിനെതിരെ ജില്ലയിൽ വ്യാപകമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ബിജെപി അറിയിച്ചു .
സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രി വി എസ് സുനിൽ കുമാറിന്റെ ഓഫീസിലേക്കാണ് യുവമോർച്ച തൃശൂർ മണ്ഡലം കമ്മറ്റി മാർച്ച് നടത്തിയത്. എന്നാൽ മാർച്ചിന് നേരെ പ്രകോപനമില്ലാതെ തന്നെ പോലീസ് ലാത്തി വീശുകയായിരുന്നു . മാർച്ചിന് നേരെ ജല പീരങ്കിയും പ്രയോഗിച്ചു.
ലാത്തിയടിയേറ്റ് യുവമോർച്ച ജില്ലാ അധ്യക്ഷൻ സബീഷ് മരുതയൂരിന് തലയ്ക്ക് പരിക്കേറ്റു .രണ്ട് യുവമോർച്ച പ്രവർത്തകരുടെ കൈക്കും പരിക്കേറ്റിട്ടുണ്ട് . ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments