ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയിലെ കൊറോണ മരണനിരക്കിലെ വര്‍ദ്ധനവ് പരിശോധിക്കാന്‍ കേന്ദ്ര സംഘം. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനപ്രകാരമാണ് സംഘം എത്തി.രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് സംഘം നടത്തുക. നിലവിലെ കൊറോണ ബാധിതരുടെ എണ്ണം. രോഗമുക്തരാകുന്നവരുടെ വിവരങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍, ആശുപത്രികളിലെ ചികിത്സാ സംവിധാനം എന്നിവ വിശദമായി പരിശോധിക്കുമെന്നാണ് അറിവ്.
ജമ്മുവിലെ മെഡിക്കല്‍ കോളേജിലെത്തിയ സംഘം പ്രിന്‍സിപ്പാള്‍ ഡോ. നസീബ് ചന്ദ ദിഗ്രയുമായി കൂടിക്കാഴ്ച നടത്തി. മരണനിരക്കിലെ വര്‍ദ്ധന കുറയ്ക്കാന്‍ എടുക്കേണ്ട വിദഗ്ധ ചികിത്സാ സഹായങ്ങളും കേന്ദ്ര സംഘം വാഗ്ദ്ദാനം ചെയ്തു. പ്രാദേശിക ആശുപത്രികളിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ അപര്യാപ്തത ജില്ലാ ഭരണകൂടങ്ങള്‍ കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ട്.
Comments