ന്യൂഡല്‍ഹി : വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെ ഇന്ത്യ വിഭജനം സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ സ്വാധീനിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ഷര്‍ജീല്‍ ഇമാമിനെതിരെ തയ്യാറാക്കിയ 600 പേജുള്ള കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിഭജന കാലത്തെ വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനായ പോള്‍. ആര്.ബ്രാസ്സ് എഴുതിയ പുസ്തകവും, വിഭജനത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധവും വളരെയധികം സ്വാധീനിച്ചിരുന്നതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
വിഭജനത്തെക്കുറിച്ചുള്ള പ്രബന്ധം, പോള്‍ ആര് ബ്രാസ്സിന്റെ പുസ്തകങ്ങള്‍, ജെ.എന്‍.യു മുസ്ലീംവിദ്യാര്‍ത്ഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ്, മൂന്ന് ലഘുലേഖകള്‍ എന്നിവയെല്ലാം ഷര്‍ജീലിനെതിരായ തെളിവുകളായി ഡല്‍ഹി പോലീസില്‍ കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെ പൗരത്വ ഭേദഗതിയുടെ മറവില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചു വിട്ട സംഭവത്തില്‍ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. യുഎപിഎ നിയമം ചുമത്തിയാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ വിദ്വേഷം പ്രസംഗം നടത്തിയ കേസില്‍ ഷര്‍ജീലിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Comments