ദോഹ: ഖത്തറില്‍ 2022ല്‍ അരങ്ങേറുന്നത് അത്ഭുതപ്പെടുത്തുന്ന ലോകകപ്പായിരിക്കുമെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ. കോവിഡ് മൂലം രാജ്യാന്തര ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ വൈകിയിട്ടുണ്ടെങ്കിലും ലോകകപ്പ് ടീമുകളെ നിശ്ചയിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമായിരിക്കും ഖത്തറിലേത്. തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി നിശ്ചയിച്ച ഖത്തറിന്റെ നടപടി ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വഴിത്തിരിവും നാഴികക്കല്ലുമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ(ഐ എല്‍ ഒ) ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഇത്തരമൊരു പരിഷ്കാരത്തിന് ഖത്തറിനെ പ്രേരിപ്പിക്കുന്നതില്‍ ഫിഫ ലോകകപ്പ് വേദിയാണെന്നതും ഘടകമായി. സാമൂഹ്യമാറ്റം കൈവരിക്കുന്നതില്‍ ഫുട്ബോളിനുള്ള ശക്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments