റിയാദ് : നവോദയ സാംസ്കാരിക വേദി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കുടുംബവേദിക്ക് കീഴിലുള്ള പതിമൂന്ന് ഏരിയാ കമ്മറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി കേന്ദ്രതലത്തിൽ ബാലവേദി രൂപീകരിച്ചു. അർജുൻ രാജേഷ് (സെക്രട്ടറി), അർച്ചന നരസിംഹൻ (ജോയിന്റ് സെക്രട്ടറി). ശ്വേത സുരേഷ് (ജോയിന്റ് സെക്രട്ടറി). ആര്യ ഉണ്ണി (പ്രസിഡന്റ്), നയന നാരായണൻ, പ്രലോഭ്.കെ.വി(വൈസ് പ്രസിഡന്റ്മാർ) എന്നിവരാണ് ബാലവേദിയുടെ പുതിയ ഭാരവാഹികൾ
അൽ ഹസ്സമുതൽ, ജുബൈൽ വരെയുള്ള ഏരിയാ കമ്മറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 135 പ്രതിനിധികളാണ് കേന്ദ്രബാലവേദി രൂപീകരണ കൺവൻഷനിൽ പങ്കെടുത്തത്. വെബിനാറിലൂടെ സംഘടിപ്പിച്ച കൺവൻഷനിൽ കേന്ദ്രബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ: എൻ.പി.ഹാഫിസ് മുഹമ്മദ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു. “ഉയരെ പറക്കുക : നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിൽ” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾക്കു വേണ്ടിയുള്ള സെഷനും അദ്ദേഹം കൈകാര്യം ചെയ്തു.
നവോദയ സാംസ്കാരികവേദി കേന്ദ്ര പ്രസിഡന്റ് പവനൻ മൂലക്കൽ കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കേന്ദ്ര കുടുംബവേദി എക്സിക്യൂട്ടീവ് അംഗങ്ങളും ഏരിയബാലവേദി രക്ഷാധികാരികളും ചടങ്ങിൽ പങ്കെടുത്തു.
Comments