റിയാദ് : ഗുരുവായൂരപ്പ ഭക്തർക്കായി അതിമനോഹരമായ ഭക്തിഗാന ആൽബം ഒരുക്കി പ്രവാസി മലയാളികൾ ശ്രദ്ധപിടിച്ചു പറ്റുന്നു. ഗുരുവായൂർ കണ്ണനുള്ള നിവേദ്യം “ഹരിരാഗ” ആല്‍ബത്തിലെ ഹൃദ്യമായ എട്ടു ഗാനങ്ങൾക്കും തൂലിക ചലിപ്പിച്ചത് ഹരീഷ് രാമചന്ദ്രൻ ഹരിവരവും ഭക്തിതുളുമ്പുന്ന സംഗീതം പകർന്നിരിക്കുന്നത് നന്ദൻ കക്കൂറും ആണ്. കഴിഞ്ഞ 27 വർഷമായി പ്രവാസം ജീവിതം നയിക്കുന്ന ഹരീഷ് രാമചന്ദ്രൻ ഹരിവരം ഇപ്പോൾ സൗദിയിലെ റിയാദിൽ ആണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിച്ചിരുന്ന നന്ദൻ കാക്കൂർ കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരുവരുടെയും കൂട്ടായ്മയിൽ പിറന്ന “പൂക്കളം” എന്ന ഓണപ്പാട്ട് ആൽബം വൻ
ജനപ്രീതി നേടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
പ്രശസ്ത പിന്നണി ഗായകരായ പി.ജയചന്ദ്രനും, സുജാത മോഹനും, എൻ.ലതികയും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഹരിവരം മ്യൂസിക് പുറത്തിറക്കിയ ആൽബത്തിനു ഓർച്ചസ്ട്രേഷൻ പകർന്നിരിക്കുന്നത് സുനിൽ ഭാസ്കർ കാലിക്കറ്റ് ആണ്.
Comments