റിയാദ് : നിലവിലെ സാഹചര്യത്തെ മുൻ നിർത്തി ദമ്മാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കണ്ണൂർക്കാരുടെ കൂട്ടായ്മ ആയ കസവ് സംഘടിപ്പിച്ച
“പ്രവാസം -വിദ്യാഭ്യാസം രക്ഷിതാക്കൾ പറയട്ടെ” എന്ന
ചർച്ച വേറിട്ടൊരു അനുഭവം ആയി.
വിവിധ വിഷയങ്ങളിൽ ഉള്ള ചർച്ചകളും പ്രോഗ്രാമുകളും ആയി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന കസവ് ഫേസ്ബുക് പേജ് വഴി സംഘടിപ്പിച്ച ചർച്ചയിൽ ധാരാളം പേര് പങ്കെടുത്തു.
ദമ്മാം ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളുമായി ബന്ധപ്പെട്ട സംവാദം ആയിരുന്നു ഈ ലൈവ് ചർച്ചയിലെ പ്രധാന പ്രതിപാദ്യം. സ്കൂൾ ഭരണ സമിതിയിലും, പഠന നിലവാരത്തകർച്ചയിലും, അദ്ധ്യാപക വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിലും കസവ് ആശങ്ക രേഖപ്പെടുത്തി. നിലവിൽ സംജാതമായിട്ടുള്ള കാര്യങ്ങൾക്കു ഒരു അടിയന്തിര പരിഹാരവും അധികാരികൾക്ക് മുന്നിലെത്തിക്കുന്നതിനു ആവശ്യമായ ഇടപെടൽ നടത്താനും ചർച്ചയിൽ തീരുമാനമായി.
സ്കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദ്, ഹബീബ് ഏലംകുളം, അഷ്റഫ് ആലുവ, വിനോദ് കുമാർ
അമീർ അലി എന്നിവർ പങ്കെടുത്തു.
Comments