മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. മൂന്ന് നില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 10 പേര് മരിച്ചു. താനെയിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. 20 പേരെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 25ഓളം പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
Comments