കുവൈറ്റ് സിറ്റി – കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി. പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം മങ്കഫ് യൂണിറ്റ് സജീവ അംഗവും ഡബ്ളിയൂ . സി കമ്പനി ഡാഫ്റ്റ്സ്മാനുമായ പുനലൂർ കരവാളൂർ സ്വദേശി പ്രദീപ് വാസുദേവനു യാത്രയയപ്പ് നൽകി. മങ്കഫ് യൂണിറ്റ് കൺവീനർ ബിനിൽ റ്റി.ഡി., ജോ : കൺവീനർ ശിവപ്രസാദ് , ബൈജൂ മിഥുനം, സിബി ജോസഫ് , ടിറ്റോ ജോർജു എന്നിവർ സംസാരിച്ചു, പ്രദീപ് മറുപടി പ്രസംഗം നടത്തി. ബിനിൽ റ്റി.ഡി ഉപഹാരം നൽകി
Comments