കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 813 പേർ കൂടി കൊറോണ രോഗമുക്തരായതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 75,086 ആയി ഉയർന്നു.679 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 72,000ത്തിലേറെ പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് പുതിയ രോഗികളെ കണ്ടെത്തിയത്.ഇതോടെ രാജ്യത്തെ ആകെ രോഗികൾ 85,595 ആയി.ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ അകെ മരണസംഖ്യ 405 ആയി ഉയർന്നു.നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 10,104 പേരാണ്.രാജ്യത്ത് ഇതുവരെ 88 ലക്ഷത്തോളം പേർക്ക് രോഗപരിശോധന നടത്തിതായി അധികൃതർ പറഞ്ഞു.ഇതിൽ 85,595 പേർക്കു മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്.അതായത് കൊറോണ പരിശോധന നടത്തിയതിൽ 0.9% ആളുകൾക്കു മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്
Comments