കുവൈറ്റ് സിറ്റി – കുവൈറ്റിലെ അസോസിയേഷനുകളും ഗ്രൂപ്പുകളും ഭാരവാഹികളുടെ വിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എംബസി രജിസ്ട്രേഷന് ഉള്ള എല്ലാ സംഘടനകളും ഭാരവാഹി പട്ടിക, മൊബൈല്‍ നംബര്, ഇമെയില്‍ വിലാസം, എന്നിവ [email protected] എന്ന വിലാസത്തില്‍ അയച്ചു നല്‍കണം. എല്ലാ അസോസിയേഷനുകളും എംബസിയുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ ശ്രദ്ധിക്കണമെന്നും ഇത് അംഗങ്ങള്‍ക്ക് കൈമാറണമെന്നും എംബസി അറിയിച്ചു.
എംബസിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍
1. @indembkwt – Embassy of India, Kuwait
2. @Indian_IPN – Indian Professionals Network (IPN)
3. @IndianIbn – Indian Business Network (IBN)
4. @indian_icn – Indian Cultural Network (ICN)
5. @thematic_lib – EoI Kuwait, Thematic Library
Comments