പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാമത് ജന്മദിനത്തോടനുബന്ധിച്ച് ഭാരതമെങ്ങും സേവാസപ്താഹ് എന്നപേരിൽ സേവനപ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിൽ പങ്കുചേർന്ന് ഒമാനിലെ ബിജെപി അനുഭാവികളും. ഇൻഡ്യൻ സോഷ്യൽക്ലബ്ബും, ഇൻഡ്യൻ എംബസ്സിയും ചേർന്ന് ഒമാൻ ബ്ലഡ് ബാങ്കിലേയ്ക്ക് 500 യൂണിറ്റ് രക്തം ദാനംചെയ്യുന്നതിന്റെ ഭാഗമായി, മാൾവ വിങ്ങ് ഒരുക്കിയ രക്തദാനക്യാമ്പിൽ പങ്കെടുത്താണ് ഭാരതീയ പ്രവാസി മഞ്ച് പ്രവർത്തകർ രക്തം ദാനം ചെയ്തത്.
വൈകീട്ട് 5 മുതൽ 9 വരെ ഇൻഡ്യൻ സോഷ്യൽക്ലബ്ബ് ഹാളിൽവച്ചു നടന്ന രക്തദാനക്യാമ്പ് ഇൻഡ്യൻ സോഷ്യൽക്ലബ്ബ് ചെയർമ്മാൻ ഡോ. സതീഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ, സാമൂഹ്യക്ഷേമവിഭാഗം സെക്രട്ടറി പി എം ജാബിർ, മാൾവ വിങ്ങ കൺവീനർ സുരേഷ് എന്നിവർ നേതൃത്വം നൽകി. ഏകദേശം 80 ൽ അധികം അനുഭാവികളാണ് പ്രവൃത്തി ദിവസമായിട്ടും വൈകീട്ട് രക്തം ദാനം ചെയ്യുവാൻ എത്തിയത്. പങ്കെടുത്ത എല്ലാവരും പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ സൗഹൃദം പുതുക്കിയും സന്തോഷത്തിൽ പങ്കുചേർന്നുമാണ് മടങ്ങിയത്
Comments