മനാമ :- ബഹ്റൈനിൽ നടക്കുന്ന ഓൺലൈൻ വ്യാപാരങ്ങൾക്കു നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുന്നു . ഓൺലൈൻ വഴി നടക്കുന്ന വ്യാപാരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുവെന്ന ഉപഭോക്താക്കളുടെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ആവശ്യം ഉയർന്നിരിക്കുന്നത് .
സാമൂഹ്യ മാധ്യമങ്ങൾ വഴിയും ,മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചും കച്ചവടം നടത്തുന്നവർക്ക് കച്ചവട രെജിസ്റ്ററേഷൻ നൽകണം എന്ന് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ടറി ബോർഡ് അംഗവും പാര്‍ലമെന്റ് സാമ്പത്തിക വ്യവസായ കമ്മറ്റി ചെയർമാൻ അഹമ്മദ് അൽ സലൂം പറഞ്ഞു .
ഉപഭോക്താക്കളുടെ ന്യായമായ ആവശ്യങ്ങളും , അവകാശങ്ങളും സംരക്ഷിക്കാൻ ഇതേ വിഷയത്തിൽ പാർലമെന്റിൽ ചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന
Comments