മനാമ: ഏഷ്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയ രണ്ട് പാകിസ്താനി പൗരന്മാര്ക്ക് മൂന്ന് വര്‍ഷം തടവ്. ബഹ്റൈന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ലോ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരുടെ വേഷത്തിലാണ് പ്രതികള്‍ ഇരയെ സമീപിച്ചത്. തുടര്‍ന്ന് കാറിലേക്ക് ബലമായി കയറ്റുകയും ആക്രമിക്കുകയായിരുന്നു. ഇരയുടെ മൊബൈല്‍ ഫോണും പണവും പ്രതികള്‍ മോഷ്ടിച്ചിരുന്നു .
Comments