യു.എ.ഇയിൽ കാലാവധി കഴിഞ്ഞ സന്ദർശക –ടൂറിസ്റ്റ് വീസക്കാർക്ക് മടങ്ങിപ്പോകാൻ അനുവദിച്ചിരുന്ന അധികസമയം അവസാനിച്ചതിനെ തുടർന്ന് ദുബായിൽ തിങ്കളാഴ്ച മുതലും മറ്റു എമിറേറ്റുകളിൽ ചൊവ്വാഴ്ച മുതലുമാണ് പിഴ ഈടാക്കി തുടങ്ങിയത് . സന്ദർശക വീസക്കാർ അനധികൃതമായി താമസിച്ച ആദ്യ ദിവസം 200 ദിർഹവും പിന്നീട് ഓരോ ദിവസത്തിന് 100 ദിർഹം വീതവുമാണ് അടയ്ക്കേണ്ടത്. കൊറോണ ലോക് ഡൗണിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ സന്ദർശക–ടൂറിസ്റ്റ് വീസക്കാർക്ക് സഹായമെന്ന നിലയ്ക്കാണ് അധികൃതർ ഇളവ് അനുവദിച്ചത്. മാർച്ച് ഒന്നിന് ശേഷം വീസാ കാലാവധി അവസാനിച്ചവർക്ക് ഈ മാസം 10ന് മുൻപ് മടങ്ങിപ്പോകാൻ സമയം നൽകുകയായിരുന്നു.എന്നാൽ, തുടർന്ന് പ്രത്യേക അറിയിപ്പില്ലാതെ 10 ദിവസം കൂടി അധികൃതർ അനുവദിച്ചു.ഈ സമയമാണ് സെപ്റ്റംബർ 20ന് അവസാനിച്ചത്.
Comments