ഇത് രണ്ടാം തവണയാണ് യുഎയിൽ പ്രതിദിന കൊറോണ രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 1,083 പേർക്ക് രോഗം സ്ഥിരീകരിച്ചത്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണിത്.1,03,199 പേർക്കാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യമായാണ് ഒരു ദിവസം ഒരുലക്ഷത്തിലധികം പേർക്ക് പരിശോധന നടത്തുന്നത്.970 പേർകൂടി സുഖംപ്രാപിച്ചു.ഇതുവരെ 76995 പേരാണ് രോഗമുക്തരായത് .ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 88 ശതമാനമായി. ഒരാൾകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 406 ആയി. രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലേറെ പേർക്ക് രോഗ പരിശോധന നടത്തിതായി അധികൃതർ പറഞ്ഞു. പുതിയ രോഗികൾ ശാരീരികമായി സ്ഥിരതയുള്ള അവസ്ഥയിലാണെന്നും ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള സാമൂഹിക വിദൂര പ്രോട്ടോക്കോളുകളും പ്രതിരോധ പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Comments